തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ അവധി സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാൽ, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടർന്ന് ഇന്ന് റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖാദിമാർ അറിയിക്കുകയായിരുന്നു.