തിരുവനന്തപുരം അരുവിക്കരയില്‍ യുവാവിന് ക്രൂരമര്‍ദനം. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സഹോദരങ്ങള്‍ ചേര്‍ന്ന് യുവാവിനെ കടയക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചത്.നിസ്സാറെന്ന യുവാവിനെയാണ് തടികൊണ്ട് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്.സുല്‍ഫി, സഹോദരന്‍ സുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. ഇവരുടെ കടയ്ക്ക് മുന്നില്‍ വച്ച് നിസ്സാറുമായി തര്‍ക്കവും കൈയേറ്റവുമുണ്ടായി. പിന്നീട് നിസ്സാറിനെ കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. നേരത്തെ കോഴിക്കടയിലെ തൊഴിലാളിയായ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ച കേസില്‍ പിടിലായ ഇവര്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റൊരു ക്രൂരത കൂടി ചെയ്തത്. പ്രതികളെ അരുവിക്കര പോലീസ് കസ്റ്റഡിലെടുത്തു.