(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീ പദ്മനാഭപുരത്തു നിന്നും തിരിക്കുന്ന ഘോഷയാത്രയിൽ സരസ്വതീദേവിയുടെ തിടമ്പേറ്റുന്നത് ഗജവീരൻ ആറ്റിങ്ങൽ കാളിദാസൻ ആയിരിക്കും. ദേവസ്വം ബോർഡിന്റെ നെയ്യാറ്റിൻകര ഗ്രൂപ്പിൽപെട്ട മലയിൻകീഴ് ശിവശങ്കരനും, വർക്കല ഗ്രൂപ്പിൽപ്പെട്ട സരസ്വതി എന്ന പിടിയാനയും കാളിദാസനോടൊപ്പം ഘോഷയാത്രയിൽ അകമ്പടിയായി ഉണ്ടാകും. തിരുവനന്തപുരത്ത് എത്തുന്ന ഘോഷയാത്ര കരമനയിൽ നിന്നും കോട്ടയ്ക്കകം സരസ്വതീ മണ്ഡപത്തിൽ എത്തുന്നതിന് മൂന്ന് ആനകൾ ക്കൊപ്പം അകമ്പടിയായി പാറശ്ശാല വല്ലഭനും, ശ്രീകണ്ഠേശ്വരം ശിവകുമാർ എന്നീ ആനകളും കൂടെയുണ്ടാകും.