വയസുള്ള പെണ്‍കുട്ടിക്കു നേരെ വളർത്തു നായയുടെ ആക്രമണം

ന്യൂഡല്‍ഹി: ഏഴ് വയസുള്ള പെണ്‍കുട്ടിക്കു നേരെ വളർത്തു നായയുടെ ആക്രമണം. ‍‍ഡല്‍ഹി ജഗത്പുരിയിലാണ് സംഭവം. അയല്‍വാസിയുടെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ കടിച്ചത്.പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡല്‍ഹി ജഗത്പുരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. തന്റെ മകളെ അയല്‍വാസിയുടെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കടിച്ചുവെന്നും കുട്ടിയെ വലിച്ചിഴച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തില്‍ കടിയേറ്റ പാടുകള്‍ പൊലീസ് കണ്ടെത്തി. ഉടമയ്‌ക്കെതിരെ ഐപിസി 289, 337 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + 20 =