തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച 77 ാം ജന്മദിനം. ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറിയ സര്‍ക്കാറിന്‍റെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള എല്‍.ഡി.എഫ് ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് അദ്ദേഹം.സാധാരണ ജന്മദിനത്തില്‍ ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാകാറില്ല. അങ്ങനെ തന്നെയാകും ഇക്കുറിയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആറു വര്‍ഷം മുമ്ബ് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയുടെ തലേന്നാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്മദിനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.