വിജയ് ബാബു കേസ്: അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് ശ്വേതാ മേനോൻ രാജിവെച്ചു

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലിൽ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടൻ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാർവതിയും സമാന വിഷയത്തിൽ പ്രതിഷേധിച്ച് അമ്മ ഐസിസിയിൽ നിന്ന് രാജിവച്ചിരുന്നു.
വിജയ് ബാബു വിഷയത്തിൽ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്സിക്യുട്ടിവ് മീറ്റിംഗിൽ റിപ്പോർട്ടിന്മേൽ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയിൽ നിന്നുള്ള രാജിക്ക് കാരണം. റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ വിജയ് ബാബുവിന്റെ കത്ത് അമ്മ സ്വീകരിക്കുകയും, നടൻ തത്ക്കാലത്തേക്ക് അമ്മയിൽ നിന്ന് മാറിനിൽക്കുകയുമായിരുന്നു.ശ്വേത മേനോനും കുക്കു പരമേശ്വരനും ഐസിസിയിൽ നിന്ന് രാജി വെക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മാലാ പാർവതി കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. വിജയ് ബാബുവിനെ മാറ്റിനിർത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാർശ അംഗീകരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വിജയ് ബാബു സ്വമേധയാ മാറുന്നുവെന്നാണ് പ്രസ് റിലീസിൽ ഉള്ളത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five − 2 =