വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണം കെ.ഹസൻകോയ

തിരുവനന്തപുരം: വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ. കെ. ഹസൻകോയ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ നിരന്തര സമ്മർദ്ദഫലമായി കോവിഡ് പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ വ്യാപാര മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന് കുറഞ്ഞ പലിശയ്ക്കുള്ള വ്യാപാര വായ്പയ്ക്കായി 1000 കോടി രൂപ ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി വകയിരുത്തിയിരുന്നു. എന്നാൽ നാളിതുവരെയും ആയതിനുള്ള നടപടി ഒന്നും തന്നെ ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് വികസനത്തിൽ ഇരകളാകുന്ന സംരംഭകർക്ക് മതിയായ നഷ്ടപരിഹാരമല്ല പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അതിലും ഉദ്യോഗസ്ഥർ അനാവശ്യമായ് ഇടപെട്ട് തുക വെട്ടികുറക്കുന്നതായി പരക്കെ പരാതിയുണ്ട്. തൊഴിലും മുടക്കുമുതലും നഷ്ടപ്പെട്ട് ഗതി മുട്ടി നിൽക്കുന്ന വ്യാപാരിയുടെ കഴുത്തിന് പിടിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം ഓൺലൈനായി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രക്ഷാധികാരി ശ്രീ. കമലാലയം സുകു മുഖ്യാഥിതി ആയിരുന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കരമന മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാപ്പനംകോട് രാജപ്പൻ, ജില്ലാ ട്രഷറർ നെട്ടയം മധു, ഭാരവാഹികളായ ആര്യശാല സുരേഷ്, വെഞ്ഞാറമ്മൂട് ശശി, പോത്തൻകോട് പുരുഷോത്തമൻ നായർ, കെ. അനിൽകുമാർ, എസ്. മോഹൻകുമാർ, കുടപ്പനക്കുന്ന് വിനയചന്ദ്രൻ, കാട്ടാക്കട ദാമോദരപിള്ള, ബാലരാമപുരം എച്. എ. നൗഷാദ്, പെരുംപഴുതൂർ രവീന്ദ്രൻ, വെമ്പായം എ. എസ്. ലുബൈദ്, പാലോട് രാജൻ, പ്രശാന്തൻ ചിറയിൻകീഴ്, തിരുമല ശശി, സണ്ണി ജോസഫ്, പാളയം പത്മകുമാർ, അസി മീഡിയ, പെരുമാതുറ ഖലീലുൾ റഹമാൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. മുതിർന്ന നേതാവും സ്റ്റാച്ച്യൂ യൂണിറ്റ് പ്രസിഡന്റുമായ ശ്രീ. ജോ രാജന്റെ എൺപതാം ജന്മദിനത്തിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − 6 =