ഓട്ടോ ഡ്രൈവറെ കുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍

കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. അതിരമ്ബുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്ബില്‍ ജിബിന്‍ (21), മാവേലിനഗറില്‍ വലിയതടത്തില്‍ മെല്‍ബിന്‍ (26), ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ അഭിജിത്ത് (22) എന്നിവരാണ് പിടിയിലായത്.രണ്ടിന് രാത്രി കോതനല്ലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. കോതനല്ലൂര്‍ പട്ടമന വീട്ടില്‍ തങ്കച്ചനാണ് (മാത്യു -53) കുത്തേറ്റത്. ഇല്ലിക്കല്‍കല്ലിലെ റിസോര്‍ട്ടില്‍ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് മൂവരെയും പിടികൂടിയത്. പ്രതികളുടെ മുറിയില്‍നിന്ന് ഒരു എയര്‍പിസ്റ്റളും പൊലീസിന് ലഭിച്ചു. റോഡില്‍നിന്നും മാത്യു ത‍െന്‍റ വീട്ടിലേക്ക് ഓട്ടോ കയറ്റുന്നതിനിടെ എതിരെ സ്‌കൂട്ടറിലെത്തിയ പ്രതികളുമായുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളുടെ ഫോണ്‍ കുറച്ചുസമയം ഓണാവുകയും പെട്ടെന്ന് സ്വിച്ഡ് ഓഫാവുകയും ചെയ്തതായി കണ്ടെത്തിയതോടെ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലം കണ്ടെത്തിയത്. പ്രതികളെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. തെളിവെടുപ്പ് നടത്തി. കത്തിയും കുത്തിയ ശേഷം പ്രതികള്‍ കടന്ന സ്‌കൂട്ടറും കണ്ടെത്തിയിട്ടില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two + 14 =