ദുബൈ :യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അന്താരാഷ്ട്ര റെഡ്‌ക്രോസ് അധികൃതരുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.
ദുബൈ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1000 കുട്ടികളെ ചികിത്സക്കായി യു.എ.ഇയിലെ ആശുപത്രികളിലെത്തിക്കും. കുട്ടികളെ അവരുടെ കുടുംബത്തിനൊപ്പമാണ് യു.എ.ഇയിലെത്തിക്കുക. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അന്താരാഷ്ട്ര റെഡ്‌ക്രോസ് അധികൃതരുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.