പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാസേന വീണ്ടും പാക് ഡ്രോണ്‍ വെടിവച്ചിട്ടു

അമൃത്‌സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാസേന വീണ്ടും പാക് ഡ്രോണ്‍ വെടിവച്ചിട്ടു.തണ്‍ തരണ്‍ ജില്ലയിലെ ഫോരസ്പൂര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വെടി വച്ചിടുകയായിരുന്നു. നുഴഞ്ഞുകയറ്രശ്രമം അതിര്‍ത്തി രക്ഷാസേന പരാജയപ്പെടുത്തിയതായി ബി.എസ്.എഫ് അറിയിച്ചു.   തുടര്‍ന്ന് പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സേന അറിയിച്ചു. അടുത്തിടെയായി നിരവധി ഡ്രോണ്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ബി.എസ്.എഫ് പരാജയപ്പെടുത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine + 16 =