ബൈക്കില്‍ പോത്ത് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു

ആലപ്പുഴ: ബൈക്കില്‍ പോത്ത് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു.കരുവാറ്റ സ്വദേശി നാസര്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയില്‍ പവര്‍ ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.
ബൈക്കില്‍ പോകുന്നതിനിടെ പോത്തിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ പുരയിടത്തില്‍ നിന്ന് അഴിഞ്ഞുവന്ന പോത്താണ് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടന്‍ നാസറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + 1 =