തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. പെരുമ്പാവൂരിലും വര്‍ക്കലയിലും ആണ് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയത്പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശിനി അനന്യയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയത്. സബ്ബ് ജില്ലാ കലോത്സവത്തിന് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്ത് ജീവനൊടുക്കുന്നതെന്ന് എഴുതിവച്ച കുറിപ്പ് വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അനന്യ കലോത്സവത്തില്‍ മത്സരിക്കാനില്ലാതിരുന്നതിനാലാണ് അയക്കാതിരുന്നത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വര്‍ക്കലയിലും പതിനാറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഗവ.സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഭാഗ്യനന്ദയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സ്കൂളില്‍ ഉച്ചഭക്ഷണം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കുട്ടിയും അമ്മയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. വഴക്കിനെ തുടര്‍ന്ന് കുട്ടി ഇന്നലെ സ്കൂളില്‍ പോയിരുന്നില്ല. വൈകീട്ട് അമ്മയും ഇളയ സഹോദരിയും പുറത്തു പോയി മടങ്ങി വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.