കാലടിയിൽ പോസ്റ്ററിൽ ചാരിയതിന് 14കാരന് മർദ്ദനം -ബി ജെ പി നേതാവിന് എതിരെ കേസ് എടുക്കാൻ ബാലവകാശ കമ്മിഷന്റെ നിർദേശം

തി​രു​വ​ന​ന്ത​പു​രം : കാ​ല​ടി​യി​ൽ പോ​സ്റ്റ​റി​ൽ ചാ​രി​നി​ന്ന പ​തി​നാ​ലു​കാ​ര​നെ മ​ർ​ദി​ച്ച ബി.​ജെ.​പി നേ​താ​വി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു തെ​റ്റാ​ണെ​ന്നും പോ​ലീ​സി​നോ​ടും ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫി​സ​റോ​ടും റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ കെ.​വി. മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്.‘രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും അ​ഭ​യ​കേ​ന്ദ്രം ആ​കേ​ണ്ട​വ​രാ​ണ്. അ​ത്ത​ര​മാ​ളു​ക​ൾ ഒ​രു കൊ​ച്ചു​കു​ട്ടി​യെ ഇ​ങ്ങ​നെ ആ​ക്ര​മി​ക്കു​ന്ന​ത് എ​ന്തി​ന്റെ പേ​രി​ലാ​യാ​ലും ശ​രി​യ​ല്ല എ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം. ക​മ്മീ​​ഷ​ൻ സ്വ​മേ​ധ​യാ ഇ​ക്കാ​ര്യ​ത്തി​ൽ കേ​സെ​ടു​ക്കും. പോ​​ലീ​സി​നോ​ടും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​റോ​ടും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 3 =