അഹ്മദാബാദ്: ഗുജറാത്തില്‍ ഫാക്ടറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍. ബറൂച് ജില്ലയിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വേദാജ് വില്ലേജിലെ പി.ഐ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ ടാങ്കില്‍ നിന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്ന് അന്തരീക്ഷത്തിലേക്ക് വലിയ അളവില്‍ വ്യാപിച്ചതെന്ന് ബറൂച് പൊലീസ് സൂപ്രണ്ട് മയൂര്‍ ചവ്‍ദ അറിയിച്ചു.വാതകം ശ്രസിച്ച 19 പേര്‍ ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വാതക ചോര്‍ച്ചയും പിന്നീട് നിയന്ത്രണ വിധേയമാക്കി. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയുണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ച കാരണം ഫാക്ടറിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ മേഘങ്ങള്‍ പോലെ ഓറഞ്ച് നിറമുള്ള വാതകം തങ്ങിനിന്നു.