തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ഇന്ന് രാവിലെ ഒന്‍പതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും.
ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളില്‍ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും.പ്രവേശനം 24ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്.