നിലമ്പൂരില്‍ ഇരുപതോളം പേരെ കടിച്ച തെരുവു നായയ്‌ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
മലപ്പുറം: നിലമ്പൂരില്‍ ഇരുപതോളം പേരെ കടിച്ച തെരുവു നായയ്‌ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നാട്ടുകാരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു.ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആളുകള്‍ക്ക് പുറമെ നിരവധി മൃഗങ്ങളേയും ഈ നായ ആക്രമിച്ചിട്ടുണ്ട്.പ്രദേശത്ത് പരാക്രമം കാണിച്ച് നായയെ…
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ,…
Read More »അധ്യാപികയായ മാതാവിനൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങവേ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: അധ്യാപികയായ മാതാവിനൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു.ഒഞ്ചിയം കെ.വി. ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം യു.പി സ്കൂള്‍ അധ്യാപിക ധന്യയുടെയും മകന്‍ ആനന്ദാണ് (11) ട്രെയിന്‍ തട്ടി മരിച്ചത്. പന്തലായനി ബി.ഇ.എം…
Read More »മന്ത്രിമാർക്ക് പുതിയ വകുപ്പുകൾ
തിരുവനന്തപുരം : മുൻ മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ 3 മന്ത്രിമാർക്കു വിഭജിച്ചു നൽകി. പി.എ.മുഹമ്മദ് റിയാസ് , വി.എൻ. വാസവൻ , വി. അബ്ദു റഹിമാൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. ഇതു സo ബന്ധിച്ച ശുപാർശ ഗവർണർ…
Read More »ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലേക്ക്; തിരുവനന്തപുരത്ത് ആദ്യശാഖ തുറന്നു
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ചെറുകിട ധനകാര്യ ബാങ്കുകളില്‍ ഒന്നായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ആദ്യ ശാഖ തുറന്നു. പാലക്കാട്, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ബാങ്കിന് പദ്ധതിയുണ്ട്. സമ്പാദ്യങ്ങള്‍, നിക്ഷേപങ്ങള്‍, ലോക്കറുകള്‍, എന്‍ആര്‍ഐ ബാങ്കിംഗ്, വായ്പകള്‍ തുടങ്ങി സമ്പൂര്‍ണ ബാങ്കിംഗ് സേവനങ്ങളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. റീട്ടെയില്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ അക്കൗണ്ടുകള്‍ തുടങ്ങി എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കും. സെല്‍ഫി എടുത്ത് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വളരെ വേഗം അക്കൗണ്ട് തുറക്കാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ഏഴു ശതമാനം വരെ പലിശ നല്‍കുന്നു. മുതിര്‍ പൗരന്മാരുടെ 888 ദിവസ ഡിപ്പോസിറ്റിന് 7.5 ശതമാനമാണ് പലിശ. അവരുടെ റെക്കറിംഗ് ഡിപ്പോസിറ്റിന് 7.4 ശതമാനം പലിശ ലഭിക്കും. തങ്ങളുടെ ബിയോണ്ട് ബാങ്കിംഗ് സംരംഭത്തിലൂടെ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നു. മാത്രമല്ല സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ഹോക്കി താരം റാണി രാംപാലും ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ബാങ്കിന്‍റെ ബ്രാന്‍ഡ് അംബാസര്‍മാരാണ്. പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന ഇക്വിറ്റാസിന്‍റെ മൂല്യത്തിന്‍റെ ഭാഗമായി 200 വൃക്ഷത്തൈകള്‍ നടുകയും ശാഖ ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് വൃക്ഷത്തൈ നല്‍കുകയും ചെയ്തു. ബ്രാഞ്ച് ബാങ്കിംഗ്, ലയബലിറ്റീസ് പ്രോഡക്ട്സ് ആന്‍ഡ് വെല്‍ത്ത് സീനിയര്‍ പ്രസിഡന്‍റും കണ്‍ട്രി ഹെഡ്ഡുമായ മുരളി വൈദ്യനാഥനും മറ്റു സീനിയര്‍ മാനേജ്മെന്‍റും എന്‍ജിഒയുമായി സഹകരിച്ചാണ് വൃക്ഷത്തൈ നട്ടത്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഒരു വ്യത്യസ്ത വികാരമാണ് നല്‍കുന്നത് . സംസ്ക്കാരം, ചരിത്രം, ഭക്ഷണം, ഉത്സവങ്ങള്‍, ബിസിനസ്സ് രീതികള്‍ തുടങ്ങിയ സംസ്ഥാനത്തിന്‍റെ വൈവിധ്യത്തെ തങ്ങള്‍ ബഹുമാനിക്കുന്നു. കൂടാതെ മികച്ച പലിശനിരക്ക് നല്‍കിക്കൊണ്ട് മലയാളികളുടെ സമ്പാദ്യശീലത്തില്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ കഴിയുമെന്ന് തങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തങ്ങളുടെ മികച്ച ധനകാര്യ പരിഹാരങ്ങളിലൂടെയും സേവനങ്ങളിലൂടെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും കരുതുന്നു. തങ്ങളുടെ എല്ലാ സേവനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്വര്‍ണ്ണ വായ്പകള്‍ക്കും എന്‍ആര്‍ഐ അക്കൗണ്ടുകള്‍ക്കും മികച്ച ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. നാല് ശാഖകള്‍ കൂടി തുറക്കുന്നത് സംസ്ഥാനത്തുടനീളം സേവനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബ്രാഞ്ച് ബാങ്കിംഗ്, ലയബലിറ്റീസ് പ്രോഡക്ട്സ് ആന്‍ഡ് വെല്‍ത്ത് സീനിയര്‍ പ്രസിഡന്‍റും കണ്‍ട്രി ഹെഡ്ഡുമായ മുരളി വൈദ്യനാഥന്‍ പറഞ്ഞു.
Read More »തലസ്ഥാനത്ത് എൻ. സി. പി യുടെ കരുത്താ യി അഡ്വ. ആർ സതീഷ്കുമാറും പ്രവർത്തകരും
തിരുവനന്തപുരം :കേരളകോൺഗ്രസ്സ് (സ്കറിയ)വിഭാഗം രണ്ടായി പിളർന്ന ശേഷം അഡ്വ. ആർ സതീഷ് കുമാറിന്റെ നേതൃത്തിൽ പ്രവർത്തിച്ചുവരുന്ന കേരള കോൺഗ്രസ്സ് (എസ് )ഭാരവാഹികളും പ്രവർത്തകരും എൻ. സി. പിയിൽ ലയിച്ചതോ ടെ സംസ്ഥ നത്ത് എൻ. സി. പി യുടെ ശക്തി പതിൻമടങ്ങായി…
Read More »മെഡിക്കൽ കോളേജിൽ റിമാൻഡ് പ്രതി മരിച്ചു
തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി മരിച്ചു. ഞാണ്ടൂർക്കോണം സ്വദേശി അജിത് ആണ് മരിച്ചത്. ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുബോൾ ശരീരമാസകലം ക്ഷതം ഏറ്റിരുന്നതായി പറയപ്പെടുന്നു. വെളുപ്പിന് 2മണിക്കാണ് മരണം സംഭവിച്ചിട്ടുള്ളത് മൃത ശരീരം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഇതിനിടയിൽ…
Read More »ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു
ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ്…
Read More »ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി; ഒമ്പത് പേര്‍ മരിച്ചു
ദില്ലി: ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒമ്ബത് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാര്‍ ഒഴുകി പോയത്.പുലര്‍ച്ചെ മുതല്‍ ഉത്തരാഖണ്ഡില്‍ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയര്‍ന്ന്…
Read More »