മോഷ്ടാക്കളില്‍ നിന്ന് ഫോണ്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്കി ട്രെയിനില്‍ നിന്ന് വീണുമരിച്ചു

തെലങ്കാന: മോഷ്ടാക്കളില്‍ നിന്ന് ഫോണ്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്കി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ശ്രീകാന്ത് ആണ് മരിച്ചത്. സെക്കന്തരാബാദില്‍ നിന്ന് വാറങ്കലിലേക്ക് പോകുകയായിരുന്ന ശതവാഹന എക്‌സ്പ്രസില്‍ വച്ച്‌ ബുധനാഴ്ചയായിരുന്നു സംഭവം. ഹൈദരബാദിലെ ഇന്‍ഫോസിസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന…

Read More »

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു സംഭവം.വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടില്‍ കേരളവിഷന്‍ കേബിള്‍ നെറ്റ്വര്‍ക്കിലെ ജീവനക്കാരനാണ് നിജാസ്.വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് ഇരുചക്ര വാഹനത്തില്‍ പോകവേ,…

Read More »

ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍:ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരിയില്‍ ജെയിംസ് (61) ആണ് കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് സമീപം പാറക്കണ്ടി ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് .

Read More »

ഇലന്തൂരില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

പത്തനംതിട്ട : ഇലന്തൂരില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നില്‍ക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉള്‍പ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്.അമല്‍, ഉണ്ണികൃഷ്ണന്‍, ഗിരിജ വിജയന്‍, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറല്‍…

Read More »

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായത് ബംഗാള്‍ സ്വദേശിക്ക്

പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത് തന്നെ രക്ഷിക്കണമെന്ന് പറഞ്ഞാണ്.എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും അമ്പരുന്നു. ആശ്വസിപ്പിച്ച്‌ കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നല്‍കി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി…

Read More »

അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ്;പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കുപറ്റിയത്.സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ വാതിലാണ് തകര്‍ന്നുവീണത്. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച്‌ ജോര്‍ജ് പണമെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ചില്ലുകൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു….

Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യര്‍, സുനിത തുടങ്ങിയവരാണ് പിടിയിലായത്മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്. 3,60,000 രൂപ നല്‍കിയാല്‍ ജപ്പാനില്‍ ജോലി നല്‍കാമെന്ന് പരസ്യം നല്‍കിയാണ് ഇവര്‍…

Read More »

തലസ്ഥാനത്തെ പൂക്കടക്കാരെ “ജാഗ്രത” മുല്ലപ്പൂവ്, പിച്ചി പൂവ്…. മുഴം കണക്കെ വില്പന നടത്തിയാൽ “കീശ” കീറും

(അജിത് കുമാർ. ഡി ) തലസ്ഥാനത്തെ പൂക്കടക്കാരെ ജാഗ്രത. ഇനി മുതൽ മുല്ലപ്പൂവ് മുഴം കണക്കെ വിൽപ്പന നടത്തിയാൽ പിടി വീഴും. ലീഗൽ മെട്രോളജി വകുപ്പ് മുല്ലപ്പൂവ് മുഴം കണക്കെ വില്പന നടത്തിയതിനു തൃശൂരിൽ പൂക്കടയിൽ നടത്തിയ റെയിഡിൽ3000രൂപ പിഴ യിട്ടു….

Read More »

ഗജവീരൻ ശിവകുമാറിന് ജയകേസരിഗ്രൂപ്പിന്റെ പ്രണാമം

വലിയശാല കാന്തള്ളൂർ ശിവ ക്ഷേത്രത്തിലെഗജ വീരൻ ശിവകുമാർ ചരിഞ്ഞു.ഇന്ന് രാവിലെയാണ് ആന ചരിഞ്ഞത്. വളരെ നാൾ അസുഖം ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ആനയുടെ നില ഗുരുതരം ആണെന്ന് ജയകേസരി വളരെ ദിവസങ്ങൾക്കു മുൻപേ റിപ്പോർട്ട്‌ ചെയ്തിരുന്നു. കിടക്കാൻ പറ്റാത്തിനാൽ ആനയെ ചുറ്റുപാടും…

Read More »

ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് പിടിയില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്ത്(35) ആണ് പിടി‍യിലായത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ചെറുകഷണങ്ങളായി മുറിച്ച നിലയില്‍ ആനക്കൊമ്പ് കണ്ടെടുത്തു. വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡ് ആണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രതിയെ…

Read More »