അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ്;പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കുപറ്റിയത്.സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ വാതിലാണ് തകര്‍ന്നുവീണത്. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച്‌ ജോര്‍ജ് പണമെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ചില്ലുകൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 + eleven =