ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ വില്യം ഫ്രീഡ്കിന്‍ അന്തരിച്ചു

ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ വില്യം ഫ്രീഡ്കിന്‍ (87) അന്തരിച്ചു.ലോസ് ഏഞ്ചല്‍സില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read More »

കാട്ടാക്കടയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമം ;കിച്ചു മുന്‍പും വധശ്രമക്കേസിലെ പ്രതി

തിരുവനന്തപുരം :കാട്ടാക്കടയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന് ശ്രമിച്ച സംഭവത്തിലെ പ്രതി കിച്ചു ക്രിമിനല് സ്വഭാവമുള്ളയാളെന്ന് പൊലീസ്. ഇയാള് നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും കിച്ചു ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയ്ക്കായി കാട്ടാക്കട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്കും.രണ്ട് ദിവസത്തേയ്ക്കാണ്…

Read More »

മീൻപിടിത്തത്തിനിടെ വല കാലില്‍ കുരുങ്ങി കടലിലേക്കു വീണ മത്സ്യത്തൊഴിലാളി മരിച്ചു

കൊച്ചി : മീൻപിടിത്തത്തിനിടെ വല കാലില്‍ കുരുങ്ങി കടലിലേക്കു വീണ മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തൻതുറ പന്നയ്ക്കല്‍ത്തുരുത്ത് എം.എസ്.നിവാസില്‍ ശൈലജനാണ് (58) മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അഭിമന്യു എന്ന വള്ളത്തില്‍ രാവിലെ കടലില്‍ പോയതാണ് ശൈലജൻ അടങ്ങുന്ന സംഘം. റിങ്…

Read More »

ജമ്മുകശ്മീരിലെ പൂഞ്ചില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു

ജമ്മുകശ്മീർ : ജമ്മുകശ്മീർ പൂഞ്ചില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. തിങ്കള്‍ പുലര്‍ച്ചെയാണ് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കുപ്-വാരയിലെ തങ്ധാര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഞായറാഴ്ച ഒരു ഭീകരനെ…

Read More »

തിരുവല്ലയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ലയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. നിരണം സ്വദേശികളായ ചന്ദ്രന്‍, രാജന്‍ എന്നിവരാണ് പിടിയിലായത്.അതിര്‍ത്തി തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്. നിരണം സ്വദേശിയായ ആറ്റുപറയില്‍ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയിലെ…

Read More »

കോഫിയില്‍ അല്‍പാല്‍പം വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ശ്രമിച്ച യുവതി ഒടുവില്‍ പിടിയിൽ

ന്യൂയോര്‍ക്ക്: എല്ലാ ദിവസവും നല്‍കുന്ന കോഫിയില്‍ അല്‍പാല്‍പം വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ശ്രമിച്ച യുവതി ഒടുവില്‍ പിടിയിലായി.യുഎസ് സംസ്ഥാനമായ അരിസോണയിലെ 34 കാരിയായ മെലഡി ഫെലിക്കാനോ ജോണ്‍സണിനെയാണ് കൈയ്യോടെ പിടികൂടിയത്. മാസങ്ങളോളമായി ഭര്‍ത്താവിന്റെ കാപ്പിയില്‍ ബ്ലീച്ച്‌ കലര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇവര്‍. മെലഡി…

Read More »

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും.അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത്. ഈ മാസം 24 വരെയാണ് സഭാ സമ്മേളനം….

Read More »

ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റിൽ

കൊച്ചി : : ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ്…

Read More »

ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ കണിമംഗലം ബഹാവുദ്ദീന്‍ അല്‍ത്താഫി (30)നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.അല്‍ത്താഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അല്‍ത്താഫ് രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി…

Read More »

കൊടുങ്ങല്ലൂരില്‍ കാറിന് നേരെ ആക്രമണം

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കാറിന് നേരെ ആക്രമണം. കല്ല് കൊണ്ട് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോത പറമ്പില്‍ കഴിഞ്ഞദിവസം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം.വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാല്‍ സംഭവത്തില്‍ കാര്‍ യാത്രക്കാരെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരാതി വാങ്ങാൻ കാര്‍ യാത്രക്കാരെ…

Read More »