ബന്ദിമോചന നിലപാടിൽ മാറ്റമില്ലെന്ന് ഇസ്മാഈൽ ഹനിയ്യ; ‘ഗസ്സ ഭരണത്തിൽനിന്ന് ഹമാസിനെ ഒഴിവാക്കാൻ ഫലസ്തീൻ ജനത സമ്മതിക്കില്ല’ ഷെറീഫ് ഉള്ളാടശ്ശേരി.

ഗസ്സ: യുദ്ധം അവസാനിച്ചാൽ ഹമാസിനെ ഒഴിവാക്കി പാശ്ചാത്യ-അറബ് പിന്തുണയുള്ള മറ്റൊരു ഭരണകൂടത്തെ ഗസ്സയുടെ ചുമതല ഏൽപിക്കുമെന്ന ഇസ്രായേൽ അവകാശവാദത്തെ തള്ളിക്കളഞ്ഞ് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മാഈൽ. യുദ്ധാനന്തരം ഹമാസിനെ ഒഴിവാക്കാൻ ഫലസ്തീൻ ജനത സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബന്ദിമോചനക്കാര്യത്തിൽ മുൻ…

Read More »

മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിനും ഇന്ത്യൻ പ്ലമ്പിംഗ് അസോസിയേഷൻ സ്റ്റുഡൻ്റ് ചാപ്റ്ററിനും ഇത് ചരിത്ര നിമിഷം

തിരുവനന്തപുരം: ഇന്ത്യൻ പ്ലമ്പിംഗ് അസോസിയേഷൻ്റെ സ്റ്റുഡൻ്റ് ചാപ്റ്റർ സ്ഥാപിച്ചു കൊണ്ട് കേരളത്തിലെ ആദ്യത്തെ ആർക്കിടെക്ചർ കോളജായി മരിയൻ കോളജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് (എം. ക്യാപ്പ്) ശ്രദ്ധേയമായ നാഴികക്കല്ല് സൃഷ്ടിച്ചു. ഇന്ത്യൻ പ്ലമ്പിംഗ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ റെന്നി…

Read More »

തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു.വെള്ളായണിയിലാണ് രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചത് .മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് പറക്കോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ . ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More »

പെരുമ്പാവൂര്‍ സ്വദേശി ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ സൂര്യാഘാതമേറ്റ് മരിച്ചു

പെരുമ്പാവൂര്‍ സ്വദേശി ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ സൂര്യാഘാതമേറ്റ് മരിച്ചു.പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ 58 ആണ് മരിച്ചത്.വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം പെരുമ്ബാവൂരില്‍ നിന്ന് ഹിമാലയം യാത്രക്കായി പോയത്. മൃതദേഹം ഇപ്പോള്‍ അലഹബാദിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലെർട്ട്…

Read More »

എട്ടു വയസുകാരന്റെ മരണം പേവിഷബാധയേറ്റെന്ന് സംശയം

ഹരിപ്പാട് : പള്ളിപ്പാട്ട് എട്ടു വയസുകാരന്റെ മരണം പേവിഷബാധയേറ്റെന്ന് സംശയം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്റെ മരണത്തിലാണ് പേവിഷബാധ സംശയിക്കുന്നത്.കഴിഞ്ഞമാസം കുട്ടിയെ നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്‌സീന്‍ എടുത്തിരുന്നില്ല. ഒരാഴ്ചയായി കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. തുടര്‍ന്ന് ചികിത്സ…

Read More »

നോയിഡയിലെ റെസിഡെൻഷ്യല്‍ ഫ്ലാറ്റില്‍ വൻ തീപിടിത്തം

ന്യൂഡല്‍ഹി: നോയിഡയിലെ റെസിഡെൻഷ്യല്‍ ഫ്ലാറ്റില്‍ വൻ തീപിടിത്തം. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായത്.നോയിഡയിലെ സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലാണ് അപകടം. ഫ്ലാറ്റില്‍ തീപടർന്ന് പിടിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തീ മറ്റ്…

Read More »

കുറ്റിക്കാട്ടൂരില്‍ കളിക്കുന്നതിനിടെ കെഎസ്‌ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റു; ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു.

കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ കളിക്കുന്നതിനിടെ കെഎസ്‌ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. മാലിക്കാണ് മരിച്ചത്. മേയ് 24 നാണ് അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറ് ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീടിന്റെ ടെറസില്‍…

Read More »

പുരി ജഗന്നാഥ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ചു;15 പേർക്ക് പരിക്ക്.

ഒഡീഷ: പുരി ജഗന്നാഥ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച്‌ 15 പേർക്ക് പരിക്ക്. അർധരാത്രിയില്‍ നടന്ന ചന്ദൻ യാത്രക്കിടെ നരേന്ദ്ര പുഷ്കർണി ദേവിഹട്ടിലാണ് അപകടമുണ്ടായത്.ആഘോഷത്തില്‍ പങ്കെടുത്ത നിരവധി ഭക്തർക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.ഒരു സംഘം ഭക്തർ…

Read More »

ചിത്ര സ്റ്റോപ്പിന് സമീപം വീട് കുത്തിത്തുറന്ന് കവർച്ച; പ്രതികൾ പൊലീസ് പിടിയിൽ

തളിപ്പറമ്പ് : ധർമശാല അഞ്ചാംപീടിക റൂട്ടില്‍ ചിത്ര സ്റ്റോപ്പിന് സമീപം വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയത് മറ്റൊരു കേസില്‍ കണ്ണൂർ പൊലീസ് പിടിയിലായ രണ്ടംഗ സംഘം.കുഞ്ഞിപ്പള്ളി കെ.വി. ഹൗസിലെ കെ. നിയാസുദീൻ എന്ന മസില്‍ നിയാസ് (40), ചാലക്കുന്നിലെ ജസി നിവാസിലെ…

Read More »