ആറ്റുകാല്‍ പൊങ്കാല മഹോത്സവ നാളുകളില്‍ സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവ നാളുകളില്‍ സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കുംസി.സി.ടി.വികള്‍, അറിയിപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ ഇന്നലെ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.ഉത്സവമേഖലയില്‍ 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും.ഇതില്‍ 10 എണ്ണം ആരോഗ്യവകുപ്പ്, രണ്ടെണ്ണം 108 ആംബുലന്‍സ്, മൂന്നെണ്ണം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഞ്ച്, സ്വകാര്യ ആശുപത്രികളുടെ ഏഴും ആംബുലന്‍സുകള്‍ നല്‍കും. ഇതോടൊപ്പം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന്റെ എട്ട് ആംബുലന്‍സുകളും സേവനത്തിലുണ്ടാകും.140 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ ഉള്‍പ്പെടെ 475 പേരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം സേവനത്തിനായി നിയോഗിക്കും.27 മുതല്‍ ക്ഷേത്രത്തിന് സമീപം കണ്‍ട്രോള്‍ റൂമും തുറക്കും. അന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രത്യേക ഓഫീസും ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിച്ചു തുടങ്ങും.ശുചിത്വ മിഷന്റെയും കോര്‍പ്പറേഷന്റെയും സംയുക്ത സ്ക്വാഡുകള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തും.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഭക്ഷ്യസംരംഭകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നല്‍കിക്കഴിഞ്ഞു.പൊതുമരാമത്ത്, വാട്ടര്‍ അതോറിട്ടി വകുപ്പുകളുടെ വിവിധയിടങ്ങളിലെ ജോലികള്‍ 25 ഓടെ പൂര്‍ത്തിയാകും. മണക്കാട് മാര്‍ക്കറ്റിലെ തടസ്സം സൃഷ്ടിച്ച മരങ്ങള്‍ ഇതിനോടകം മുറിച്ചു മാറ്റി.ആമയിഴഞ്ചാന്‍ തോടിന്റെ പാര്‍ശ്വഭിത്തികളുടെ പണിയും പൂര്‍ത്തിയായി. കോര്‍പ്പറേഷന്‍ റോഡുകളില്‍ ഏഴിടങ്ങളിലെ പണി പൂര്‍ത്തിയായി വരുന്നു.

.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × two =