തൃശ്ശൂർ : തൃശ്ശൂരില്‍ മത്സര ഓട്ടം നടത്തിയ കാറിടിച്ച് പരിക്കേറ്റ 4 പേര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.അപകടത്തില്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററില്‍ വച്ചാണ് ഥാര്‍ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. ഥാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു.