തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിൻ്റെ ചരിത്രധന്യതയുമായി 92 -ാമത് ശിവഗിരി തീർത്ഥാടനം 2024 ഡിസംബർ 30,31, 2025 ജനുവരി 1 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കുകയാണ്.
ഡിസംബർ 30നു രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്‌റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണവും സംസ്‌ഥാന പാർലമെൻ്ററി കാര്യമന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണവും നടത്തും. 11.30 നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരിക്കും. ചടങ്ങിൽ നാരയണഗുരുകുല അധ്യക്ഷൻ മുനിനാരായണപ്രസാദ് സ്വാമിയെ ആദരിക്കും. മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2 നു ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ശാസ്ത്രസാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്റർ ഡിസിപ്ലിനറി സയൻസ് & ടെക്നോളജി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനന്തരാമകൃഷ്‌ണൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 5 നു നടക്കുന്ന ശുചിത്വം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം സമ്മേളനം ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പത്മശ്രീ ഡോ. മാർത്താണ്ഡപിള്ള, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സിസ തോമസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. രാത്രി 7 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം മല്ലിക സുകുമാരൻ നിർവഹിക്കും എന്ന്
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ
തീർത്ഥാടനകമ്മിറ്റിസെക്രട്ടറി സ്വാമി ഋതംഭരാനന്ദ
ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി
മീഡിയകമ്മിറ്റി ചെയർമാൻ ഡോ. ജയരാജു
പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എസ്. ജയപ്രകാശ്
തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു