തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകുന്നു. 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ഈ മാസം അഞ്ചാം തീയതി ശമ്പളം ലഭിച്ചില്ലെങ്കില്‍ അഞ്ചിന് അര്‍ധരാത്രി മുതല്‍ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്കും.വരുമാനത്തെയാണ് വായ്പാ തിരിച്ചടവിനും മറ്റു ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നതുകൊണ്ട് ശമ്പളം നല്‍കാന്‍ ബാക്കിയില്ല. കഴിഞ്ഞ മാസത്തെ ശമ്ബളം ബാങ്കില്‍ നിന്ന് 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ആ വഴിയും അടഞ്ഞു.ധനവകുപ്പിനോട് ഏപ്രിലിലെ ശമ്പളത്തിനായി ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിക്കാന്‍ വീണ്ടും അപോക്ഷിച്ചിട്ടുണ്ട്.ശമ്ബളത്തിന് വേണ്ടത് 82 കോടി രൂപയാണ് . സഹകരണ സൊസൈറ്റി വഴി വായ്പ തരപ്പെടുത്താനുള്ള ആലോചനയിലുണ്ടെങ്കിലും അതിനും കാലതാമസമെടുക്കും.സ്വിഫ്റ്റിനെയാണ് പ്രതിപക്ഷ യൂണിയനുകള്‍ പഴിചാരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ബസ് വാങ്ങിയതിനെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്.ഡീസലും കോര്‍പറേഷന്‍ വകയാണെങ്കില്‍ പോലും ഒരു എ.സി സ്വിഫ്റ്റ് ബസ് ഒരു കിലോമീറ്റര്‍ ഓടുന്നതിന് 26 രൂപയും നോണ്‍ എസിക്ക് 20 രൂപയും കെ.എസ്.ആര്‍.ടി.സി അങ്ങോട്ട് വാടക നല്‍കണം.ഇത് നോക്കുകൂലിയാണെന്നും ഏത് കരാര്‍ പ്രകാരമാണ് ഇങ്ങനെയൊരു വ്യവസ്ഥയെന്നത് വ്യക്തമാക്കണമെന്നും യൂണിയനുകള്‍ ആവശ്യമുന്നയിക്കുന്നു.