തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്ബാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം.ഇനി പൂര നഗരിക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്.ഇനി തൃശൂരില്‍ എത്തുന്നവരുടെ കണ്ണിലും കാതിലും പൂരത്തിന്‍റെ താളവും വര്‍ണവുമായിരിക്കും. രാവിലെ 9 നും 10.30നും ഇടയില്‍ പാറമേക്കാവ് ക്ഷേത്രത്തിലും 10.30- 10.50നും ഇടയില്‍ തിരുവമ്ബാടി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറും. എട്ടാം തിയതിയാണ് സാമ്പിൾ വെടിക്കെട്ട്. 9ന് പൂര വിളംബരം. 10ന് പുലര്‍ച്ചെ ഘടക പൂരങ്ങളുടെ വരവോടെ തേക്കിന്‍കാട് നിറയും. പിന്നെ ആഘോഷത്തിന്‍റെ രാപ്പകല്‍. മുന്‍വര്‍ഷങ്ങളെക്കാള്‍ ആളുകള്‍ വരുമെന്നതിനാല്‍ ശക്തമായ സുരക്ഷയൊരുക്കാന്‍ പൊലീസ് പ്രവര്‍ത്തനമാരംഭിച്ചു.