പുനലൂര്‍: തേക്ക് തോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ആര്യങ്കാവ് കോട്ടവാസല്‍ തേക്ക് പ്ലാന്റേഷനിലാണ് തലയോട്ടി കണ്ടെത്തിയത്.ഇയാളുടേതെന്ന് കരുതുന്ന ലുങ്കിയും മൊബൈല്‍ ഫോണും ചെരുപ്പും സമീപത്തുനിന്ന് ലഭിച്ചു. തേക്ക് പ്ലാന്റേഷനില്‍ മാര്‍ക്കിങ് ജോലികള്‍ നടത്തുന്നതിനിടെ വനപാലകരാണ് ചൊവ്വാഴ്ച രാവിലെ തലയോട്ടി കണ്ടത്. കോട്ടവാസലില്നിന്ന് രണ്ട് മാസം മുമ്ബ് കാണാതായ യുവാവിന്റേതാണെന്ന് സംശയിക്കുന്നു. തെന്മല പൊലീസും കൊല്ലത്തുനിന്ന് ഫോറന്‍സിക് വിഭാഗവും എത്തി തലയോട്ടി വിദഗ്ധ പരിശോധനക്കായി വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.