തേ​ക്ക് തോ​ട്ട​ത്തി​ല്‍ മ​നു​ഷ്യ​ന്റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി

പു​ന​ലൂ​ര്‍: തേ​ക്ക് തോ​ട്ട​ത്തി​ല്‍ മ​നു​ഷ്യ​ന്റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ല്‍ തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ലാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.ഇ​യാ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ലു​ങ്കി​യും മൊ​ബൈ​ല്‍ ഫോ​ണും ചെ​രു​പ്പും സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ചു. തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ല്‍ മാ​ര്‍​ക്കി​ങ് ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ല​യോ​ട്ടി ക​ണ്ട​ത്. കോ​ട്ട​വാ​സ​ലി​ല്‍​നി​ന്ന് ര​ണ്ട് മാ​സം മു​മ്ബ് കാ​ണാ​താ​യ യു​വാ​വി​ന്‍റേ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തെ​ന്മ​ല പൊ​ലീ​സും കൊ​ല്ല​ത്തു​നി​ന്ന് ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും എ​ത്തി ത​ല​യോ​ട്ടി വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി വൈ​കീ​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + twenty =