കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമേന്‍ എ.വി. മുകേഷാ (34)ണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ചായിരുന്നു സംഭവം. പ്രദേശത്ത് ആനയിറങ്ങിയതിന്റെ വാര്‍ത്ത ചെയ്യുന്നതിനിടയില്‍ കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടയിലായിരുന്നു ആക്രമണം.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുമ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അദ്ദേഹം മാതൃഭൂമി പാലക്കാട് ബ്യൂറോയിലുമായിരുന്നു ജോലി ചെയ്തു വന്നിരുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + 2 =