കൊല്ലം: കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ തൊടികളിടിഞ്ഞു വീണ് കുടുങ്ങിയ തൊഴിലാളി മരിച്ചു. എഴുകോണ്‍ ഇരുമ്ബനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (47) ആണ് മരിച്ചത്.പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. എട്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ഇരുവരും കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറിയപ്പോള്‍ അടിയിലെ തൊടി ഇടിഞ്ഞ് വീഴുകയായിരുന്നു.