തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്.ടിഡിഎഫ്, ബിഎംഎസ് തൊഴിലാളി യൂണിയനുകളാണ് പണിമുടക്കുന്നത്. സിഐടിയു, എഐടിയുസി യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. കഴിഞ്ഞ മാസത്തെ ശമ്പളം പത്താം തീയതി തരാമെന്ന നിലപാടിനോട് യോജിക്കന്‍ കഴിയില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. അടുത്തമാസം മുതല്‍ അഞ്ചാം തീയതി മുതല്‍ ശമ്പളം നല്‍കാമെന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ മുന്നോട്ട് വച്ച നിലപാട്.അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ആന്റണി രാജു പറഞ്ഞു. “കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. പണിമുടക്ക് നടത്തുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കും.