തിരുവനന്തപുരം : പി. രാഘവൻ നായരുടെ സ്മരണക്കു വേണ്ടി കൊടുവള്ളി കോ -ഒപ്പറേറ്റിവ് അർബൻ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സഹകാരി പ്രതിഭ പുരസ്‌കാരം എൻ കെ അബ്‌ദുൾ രഹുമാന് ലഭിച്ചു. മെയ് മാസം അവസാന വാരം പി രാഘവൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അവാർഡ് നൽകും. കൊടുവള്ളി കോ ഓപ്പരേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ് പി ആർ മഹേഷ്, വൈസ് പ്രസിഡന്റ് പി സി ജമാൽ, ഡയറക്ടർ പി സി വാസു, കെ കെ ഷ രീഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.10001രൂപയും, ശില്പവും അടങ്ങുന്നതാണ് അവാർഡ്.