ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. അട്ടക്കുളങ്ങര ടി.സി 39/2211, ശ്രീവള്ളിയില്‍ ഗോപീകൃഷ്ണന്‍ (31) ആണ് അറസ്റ്റിലായത്.ഭാര്യ ദേവിക (22)ആണ് കഴിഞ്ഞ 17ന് മരിച്ചത്. മൂന്ന് മാസം ഗ‌ര്‍ഭിണിയായിരുന്നു. നിരന്തരമുള്ള ഭര്‍തൃപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ശ്രീചിത്രയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റായ ഗോപീകൃഷ്ണന്‍ ദേവികയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് തെളിവ് ലഭിച്ചു. മര്‍ദ്ദനമേറ്റ് ദേവിക ആശുപത്രിയില്‍ ചികിത്സതേടിയ രേഖകളും പൊലീസ് ശേഖരിച്ചു.ശാസ്തമംഗലം പൈപ്പിന്‍മൂട് അര്‍ച്ചന ഫ്ളവര്‍ ആന്‍ഡ് ഓയില്‍ മില്‍ ഉടമ ബാബുവിന്റെയും മീനാകുമാരിയുടെയും മകളാണ് ദേവിക.
ഫോര്‍ട്ട് പൊലീസ് സി.ഐ രാകേഷിന്റെനേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ദേവികയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ഭര്‍തൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ അച്ഛന്‍ ബാബു നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. 2021 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് ദേവികയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ദേവിക മരിച്ച വീട്ടില്‍ പൊലീസ് എത്തി ഭര്‍ത്താവ് ഗോപീ കൃഷ്ണന്റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × three =