ജിൻഡാൽ മൊബിലിട്രിക് വാഹന നിർമ്മാണ സ്റ്റാർട്ടപ്പ് ആയ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു

തിരുവനന്തപുരം : ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ് തങ്ങളുടെ ഉപകമ്പനിയായ ജിൻഡാൽ മൊബിലിട്രിക് പ്രൈവറ്റ് ലിമിറ്റഡിലൂടെ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു. ഡെനിം, ഹോം ടെക്‌സ്റ്റൈൽ, പ്രത്യേകതരം തുണിത്തരങ്ങൾ, ടെക്‌നിക്കൽ ഫാബ്രിക് തുടങ്ങിയവയുടെ ഏറ്റവും വലിയ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ് ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ്.

തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യാ പ്ലാറ്റ്‌ഫോം, എർത്ത് എനർജിയുടെ ബ്രാൻഡുകളായ ഗ്ലൈഡ് എസ്എക്‌സ്, ഗ്ലൈഡ് എസ്എക്‌സ്+, ഇവോൾവ് ആർ, ഇവോൾ എസ് എന്നിവ ജിൻഡാൽ മൊബിലിട്രികിന്റെ ഭാഗമാകും. യാത്ര സ്‌കൂട്ടറുകളാണ് ഗ്ലൈഡ് എസ്എക്‌സ്, ഗ്ലൈഡ് എസ്എക്‌സ്+ എന്നിവ. ഇവോൾവ് ആർ, ഇവോൾ എസ് എന്നിവ യാത്രാ, ക്രൂസർ മോട്ടോർസൈക്കിളുകൾ ആണ്.

തദ്ദേശീയ ഘടകങ്ങൾ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ നിർമ്മിക്കാനുള്ള സമീപനം, ഒരു ഇന്ത്യൻ ഇവി അടിസ്ഥാനസൗകര്യ പരിസ്ഥിതി വളർത്തിയെടുക്കാനുള്ള എർത്ത് എനർജിയുടെ ശക്തമായ പ്രതിജ്ഞാബദ്ധത എന്നിവ ജിൻഡാൽ മൊബിലിട്രികിന് ഗുണകരമാകും.

മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വാഹന നിർമ്മാണ സ്റ്റാർട്ട്-അപ്പ് ആയ എർത്ത് എനർജി ഇവിയ്ക്ക് മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, കേരളം, തമിഴ്‌നാട്,തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒറീസ എന്നീ 10 സംസ്ഥാനങ്ങളിൽ വിതരണക്കാരുണ്ട്. ജിൻഡാൽ മൊബിലിട്രിക് അവരെ നിലനിർത്തുകയും ടച്ച്‌പോയിന്റുകൾ വർദ്ധിപ്പിച്ചു കൊണ്ട് ഓരോ വിപണിയിലും വിതരണശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും.

നിർമ്മാണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ജിൻഡാൽ മൊബിലിട്രിക് അഹമ്മദാബാദിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ത് മഹാരാഷ്ട്രയിലെ നിലവിലെ എർത്ത് എനർജി നിർമ്മാണ സൗകര്യത്തിന് സഹായകമാകും..

സർക്കാർ, സ്വകാര്യ ചാർജിങ് സ്റ്റേഷനുകളിൽ നിന്നും ചാർജ് ചെയ്യാവുന്ന തരത്തിലുള്ളതാണ് എർത്ത് എനർജിയുടെ വാഹനങ്ങൾ. നിർമ്മാണത്തിലും ഘടകങ്ങളിലും 96% പ്രാദേശികവൽക്കരണമെന്ന നേട്ടം കാരണം അറ്റകുറ്റപ്പണിയുടെ ചെലവ് കുറയ്ക്കുകയും സ്‌പെയർ പാർട്ടുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. ആധുനിക യാത്രക്കാരന് ആകർഷകമായ ഒന്നായി എർത്ത് എനർജിയെ ഇത് മാറ്റുന്നു.

‘ഒരു ഹരിത ഗ്രഹത്തെ നിർമ്മിക്കുന്നതിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ ജിൻഡാൽ മൊബിലിട്രികുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഗ്ലൈഡ് എസ്എക്‌സ് & എസ്എക്‌സ്+ എന്നീ വേരിയന്റുകളുടെ പ്രകടനത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ വാഹനങ്ങൾ 7 ലക്ഷം മണിക്കൂറുകൾ പരീക്ഷിച്ചിരുന്നു,’ എർത്ത് എനർജിയുടെ സിഇഒയും സ്ഥാപകനുമായ റുഷീ സെൻഗാനി പറഞ്ഞു.

‘ഭാവിയുടെ യാത്രാമാർഗ്ഗം ഇലക്ട്രിക് ആണെന്നും വൈദ്യുത വാഹന മേഖലയിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്,’ ഏറ്റെടുക്കലിനെ കുറിച്ച് ജിൻഡാൽ മൊബിലിട്രിക് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി കമ്പനി വക്താവായ മിസ്റ്റർ ഗൗരവ് ദാവ്ദയും പറഞ്ഞു. ‘ഇവി മേഖലയിലേക്കുള്ള ശക്തമായ തുടക്കമാണ് ഈ ഏറ്റെടുക്കലിലൂടെ ഞങ്ങൾ ഉറപ്പാക്കുന്നത്. എർത്ത് എനർജിയുടെ ടീം നൂതനത്വമുള്ളവരും ബുദ്ധിശാലികളും ആണ്. ഈ പ്രതിഭാധനരായ സംഘത്തോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.’

2017-ൽ സ്ഥാപിതമായ എർത്ത് എനർജി തദ്ദേശീയവൽക്കരണത്തിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വൈദ്യുത മോട്ടോർസൈക്കിളുകൾ, സ്‌കൂട്ടറുകൾ   എന്നിവ വികസിപ്പിക്കുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 1 =