തിരുവനന്തപുരം : ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം എന്നുള്ള ആവശ്യവും ആയി ഐ എം എ രംഗത്ത്. ക്ലിനിക്കൽ എക്സ് റ്റാ ബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യണം, സങ്കരചികിത്സ രീതി നിർത്തണം, ബ്രിഡ്ജ് കോഴ്സ് അനുവദിക്കരുത്, ചരക പ്രതിജ്ഞ ആധുനിക വൈദ്യ ശാസ്ത്രത്തിനു യോജിച്ചതല്ല എന്നിവ യാണ് അവരുടെ ആവശ്യം.ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സാമൂവൽ കോശി, സംസ്ഥാന സെക്രട്ടറി ഡോക്ടർ ജോസഫ് ബെനവൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ജോലിക്കിടയിൽ ഡോക്ടർ, നേഴ്സ് എന്നിവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടി എടുക്കണം എന്നും ഡോക്ടർ മാർ ആവശ്യപെട്ടു.