സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. ഇന്ന് 29 ഹോട്ടലുകള്‍ പുട്ടിച്ചു

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി ഇന്ന് 29 ഹോട്ടലുകള്‍ പുട്ടിച്ചു. 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ഇതോടെ 2 ആം തീയതി മുതല്‍ ഇന്നുവരെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 101 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 90 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇന്ന് മാത്രം 102 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 282 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6204 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4073 പരിശോധനകളില്‍ 2121 സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 507 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 136 സര്‍വയലന്‍സ് സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.തിരുവനന്തപുരം കോര്‍പറേഷനും വ്യാപകമായ പരിശോധനകള്‍ നടത്തി. നന്ദന്‍കോട് ഇറാനി റെസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ 8കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഉപയോഗിച്ച പഴകിയ എണ്ണ, ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ചപ്പാത്തി, ഗ്രീന്‍ പീസ്, വേകിച്ച ചിക്കന്‍, ബീഫ് എന്നിവ കണ്ടെത്തി നശിപ്പിച്ചു മെഡിക്കല്‍ കോളേജ് സര്‍ക്കിളില്‍ ഉള്‍പ്പെട്ട മൂണ്‍ സിറ്റി തലശ്ശേരി ദം ബിരിയാണി എന്ന സ്ഥാപനം തികച്ചും വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. നന്ദന്‍കോട് ഗീതാഞ്ജലി ടിഫിന്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും കണ്ടെത്തി.ആക്കുളം നിഷിന് സമീപം പ്രവര്‍ത്തിക്കുന്ന ബീന ഹോസ്റ്റല്‍ എന്ന സ്ഥാപനത്തില്‍ നിന്നും വിതരണത്തിനായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു. അടുക്കളയും പരിസരവും വൃത്തിഹീനമായ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍ ആയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + eleven =