തൊടുപുഴ: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിലായി. പാലക്കാട് കോട്ടായി പുലിമേലില്‍ ആശാരിക്കുന്നേല്‍ സുധീഷിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി ഒമ്ബതിനായിരുന്നു സംഭവം. വയനാട് ഭാഗത്ത് നിന്ന് തൊടുപുഴ വഴി എരുമേലിക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമം നടന്നത്. വാഴക്കുളം ഭാഗത്തെത്തിയപ്പോള്‍ പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ കടന്ന് പിടിച്ചു. കുട്ടി ബഹളം വച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു.എന്നാല്‍ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വച്ചു. തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയാണ് ബസ് നിറുത്തിയത്. ബലം പ്രയോഗിച്ചാണ് പൊലീസ് പ്രതിയെ ബസില്‍ നിന്നിറക്കിയത്. പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.