ഖത്തർ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും കാഴ്ചക്കുറവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം പകല്‍സമയത്ത് പൊടിപടലങ്ങളോടുകൂടിയ ചൂടുള്ള കാലാവസ്ഥയും ഉണ്ടാകുമെന്നും ക്യു.എം.ഡി അറിയിച്ചു.താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനിലയില്‍ 30 ഡിഗ്രി സെല്‍ഷ്യസും എത്തുമെന്ന് വകുപ്പ് വ്യക്തമാക്കി.കാറ്റ് പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയില്‍ 18-28 നോട്ടസ് വേഗതയില്‍ വീശുകയും തീരത്ത് 40 നോട്ട്‌സ് വരെയെത്തുകയും ചെയ്യും. വെള്ളിയാഴ്ച കാറ്റിന്റെ വേഗത 42 നോട്ട്‌സ് വരെ എത്താന്‍ സാധ്യതയുണ്ട്.