തൃശൂർ: ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.ആമ്പല്ലൂർ സിഗ്‌നല്‍ ജംഗ്ഷനിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ചെ 5.10നായിരുന്നു അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് പിറകില്‍ നിയന്ത്രണംവിട്ടെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നുവെന്ന് യാത്രകാര്‍ പറഞ്ഞു.