ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം. ജാലഹള്ളി ക്രോസില്‍ ആയിരുന്നു അപകടം.കോട്ടയം മറ്റക്കര വാക്കയില്‍ വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ. ജിബിന്‍ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി. റോഡ് ഇന്ദ്രധനുസ്സ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും ഉഷയുടെയും മകന്‍ കരണ്‍ ഷാ (27) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറി, പിന്നീട് സമീപത്തെ ചെറു മരത്തിലിടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. തലയടിച്ച്‌ റോഡില്‍ വീണ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബെംഗളൂരു എച്ച്‌.എസ്.ആര്‍. ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐ.ടി. കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് കരണ്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − 11 =