തിരുവനന്തപുരം: സൗജന്യ വിദ്യാഭ്യാസം നൽകുന്നതിലൂടെ ഒരു നാടിൻ്റെ അറിവിൻ പ്രകാശമായ മാതൃക എന്ന വിദ്യാലയത്തിനാണ് കൈതാങ്ങായി വാട്സ് ആപ്പ് കൂട്ടായ്മ മാതൃകയായത്.തങ്ങളുടെ നാടിൻ്റെ വെളിച്ചമായി നാൽപ്പത് വർഷമായി സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനത്തിൻ്റെ നവീകരണത്തിനാണ് സഹായം. പത്താം ക്ലാസ് വരെ നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്രയമാകുന്ന ഈ കേന്ദ്രം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അധ്യാപകർ തന്നെയാണ് ഇതിനായി സ്വന്തം പണം ചെലവാക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ക്ലാസ് മുറികൾ സജീവമായെങ്കിലും നവീകരണത്തിനുള്ള പ്രയാസം തിരിച്ചറിഞ്ഞാണ് കൂട്ടായ്മ രംഗത്തെത്തിയത്.കൂട്ടായ്മയുടെ അഡ്മിൻ മാരായ ഡോക്ടർ ഷാജി, സുമേഷ്, രാജേഷ്, സുരേഷ് കുമാർ എന്നിവർ തുക പ്രിൻസിപ്പാൾ കുഞ്ഞുമോന് കൈമാറി. അധ്യാപകരായ പി.എസ്.ഗോപകുമാർ, വടുവൊത്ത് കൃഷ്ണകുമാർ, അരുൺ, നന്ദകുമാർ, പ്രസാദ് എന്നിവർ പങ്കെടുത്തു.