രാസലഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിൽ

കൊച്ചി∙ ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ള ജോലിക്കാര്‍ക്കും രാസലഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാന്‍സാഫിന്റെയും ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെയും പിടിയിലായത്.ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ലഹരി സംഘത്തെ എസ്‌ഐ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാന്‍ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു. ഏറ്റവും അടുപ്പക്കാര്‍ക്കു മാത്രം ലഹരി നല്‍കിയിരുന്ന ഇവര്‍ ബെംഗളുരുവില്‍നിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =