അത്തോളി: കനത്ത മഴയില്‍ ഒള്ളൂര്‍ ഗവ: യു പി സ്കൂളിന്റെ മതില്‍ ഇടിഞ്ഞ് വീണ് കനത്ത നാശനഷ്ടം. കുടിവെള്ള ടാങ്കും മോട്ടോറും നശിച്ചു.തൊട്ടടുത്ത് ക്ലാസ് മുറികള്‍പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടവും കിണറും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വിദ്യാലയം തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഈ അവസരത്തില്‍ കുട്ടികളുടെ കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
തൊട്ടടുത്ത് ക്ലാസ് മുറികള്‍പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടവും കിണറും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വിദ്യാലയം തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഈ അവസരത്തില്‍ കുട്ടികളുടെ കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.