കൊല്ലം: കെ.റയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകൾ പിൻവലിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും, സമരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിൽ ന്യായീകരിക്കുവാൻ കഴിയില്ലെന്നും റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (ആർ.എം.പി.ഐ) ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അറിയിച്ചു.ഭൂമിയേറ്റടുക്കൽ ഘട്ടത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചവരിൽ സി.പി.എം പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്.സി.പി.എം അനുഭാവികളായ കുടുംബങ്ങളുടെ വസ്തുക്കളിലും കെ.റയിൽ കല്ല് സ്ഥാപിച്ചിട്ടുണ്ട്.ഇവരും സമരത്തിൽ പങ്കാളികളാണന്നും ആർ.എം.പി.ഐ പറഞ്ഞു. ഈ സാഹചര്യത്തിൽ കെ.റയിൽ വിരുദ്ധ സമരം ചുമത്തി സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കെതിരെയും പോലീസിന് കേസെടുക്കേണ്ടതായുള്ള അവസ്ഥയാണന്നും, ഇക്കാരണത്താൽ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും ആർ.എം.പി.ഐ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു ആവശ്യപ്പെട്ടു.- എന്ന് ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി സ്വമേധയാ നൽകുന്ന പത്ര വാർത്ത;ചെമ്പകശ്ശേരി ചന്ദ്രബാബു, പ്രസിഡൻ്റ് ആർ.എം.പി.ഐ. ജില്ലാ കമ്മിറ്റി, കൊല്ലം.