ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരായ ഡോക്ടര്‍ ദമ്ബതികളെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മകനെ കാണാന്‍ ഷാര്‍ജയിലെത്തിയ മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫര്‍ഹത്ത് ഫാത്തിമ (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ അല്‍നബ്ബ ഏരിയയിലുള്ള മകന്റെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം.ഷാര്‍ജയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തിയതായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ആദ്യ വിവരം. പൊലീസിനെ വിവരം അറിയിച്ചതും മകനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മരണ കാരണം വ്യക്തമല്ല.ഷാര്‍ജ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങള്‍ അല്‍ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഒട്ടോപ്‌സിക്കായി ഫൊറന്‍സിക് ലാബിലേക്കും അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.