ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍പ്രദേശില്‍. ഷിംലയില്‍ നടക്കുന്ന ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.9 മന്ത്രാലയങ്ങളുടെ 16 കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാജ്യത്തെ എഴുന്നൂറ് കേന്ദ്രങ്ങളില്‍ ഗരീബ് കല്യാണ്‍ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലും കാര്‍ഷിക കേന്ദ്രങ്ങളിലും നടക്കുന്ന പരിപാടികളില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഝാന്‍സിയില്‍ നടക്കുന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രി ജയറാം താക്കൂറും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും.