പത്തനാപുരം: സോഷ്യല്‍മീഡിയ താരമായ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പത്തനാപുരം തലവൂര്‍ നന്ദനത്തില്‍ സനല്‍കുമാര്‍ അനിത ദമ്ബതികളുടെ മകള്‍ സരിഗ(16)യെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് ആത്മഹത്യയെന്നാണ് സൂചന. സംഭവസമയം മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു