തലസ്ഥാനത്ത് ഹയാത്ത് റിജിൻസി : നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:- പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജൻസി നവംബർ 24- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി അറിയിച്ചു. അത്യാധുനിക രൂപകൽപനയിൽ നിർമ്മിതമായ ഹയാത്ത് റീജൻസി ലുലു ഗ്രൂപ്പും, രാജ്യാന്തര ഹോട്ടൽ ശ്രംഖലയായ ഹയാത്ത് ഹോട്ടൽസ് കോർപ്പറേഷനും ചേർന്ന് കേരളത്തിലാരംഭിയ്ക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. തലസ്ഥാനത്ത് നഗര ഹൃദയത്തിൽ വഴുതയ്ക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജൻസി സ്ഥിതി ചെയ്യുന്നത്. 600 കോടി രൂപയാണ് നിക്ഷേപം. നഗരത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻററുകളിലൊന്നായി ഹയാത്ത് റീജൻസിയിലെ ഗ്രേറ്റ് ഹാൾ മാറും. 1000 പേർക്ക് ഇരിക്കാൻ കഴിയുന്നതാണ് ഗ്രേറ്റ് ഹാൾ 10500 ചതുരശ്രടി വിസ്തീർണ്ണത്തിൽ സ്വിമ്മിംഗ് പൂളിന് സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാൾ പ്രീമിയം ഇന്റീരിയർ ഡിസൈൻ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും വലിയ പ്രസിഡൻഷ്യൽ സ്യൂട്ടാണ് ഹയാത്ത് റീജൻസിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് 1650 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പ്രസിഡൻഷ്യൽ സ്യൂട്ട്. വൈവിധ്യം നിറഞ്ഞ ഡൈനിംഗ് അനുഭവകൾ നൽകുന്ന മലബാർ കഫേ, ഒറിയൻറൽ കിച്ചൺ, ഐവറി ക്ലബ്, ഓൾ തിംഗ്സ് ബേക്ക്ഡ്‌, റിജൻസി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്റ്റോറന്റുകളാണ് ഹോട്ടലിന്റെ അടുത്ത സവിശേഷത ഹോട്ടലിലെ താമസക്കാർക്ക് പുറമെ പൊതുജനങൾക്ക് ആർക്കും റസ്റ്റോറൻറുകൾ സന്ദർശിയ്ക്കാനും ഡൈനിംഗ് ആസ്വദിയ്ക്കാനും അവസരമുണ്ടാകുമെന്നത് ഹയാത്ത് റീജൻസിയെ ശ്രദ്ധേയമാക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + 16 =