ഫുജൈറ: സ്കൂളിലേക്ക് പോകുംവഴി കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് ഇമാറാത്തി വിദ്യാര്‍ഥികള്‍ മരിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷനല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അലി നാസര്‍ അലി അല്‍ ഹഫ്രി അല്‍ കെത്ബി, നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സെയ്ഫ് അലി അല്‍ ഹഫ്രി അല്‍ കെത്ബി എന്നിവരാണ് മരിച്ചത്.വിദ്യാര്‍ഥികളായ ഖലീഫ അലി സാലിം അല്‍ സഹ്മി, ആലിയ നാസര്‍ അലി അല്‍ ഹഫ്രി അല്‍ കെത്ബി, മോസ നാസര്‍ അലി അല്‍ ഹഫ്രി അല്‍ കെത്ബി തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഫുജൈറ അല്‍ സെയ്ജിയിലാണ് സംഭവം. ഡ്രൈവറും ആയയും അഞ്ചു കുട്ടികളും ഉള്‍പ്പെടെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.
ഇവരെ ഉടന്‍ അല്‍ ദൈദ് ആശുപത്രിയില്‍ എത്തിച്ചു. രാവിലെ 6.30നാണ് പൊലീസ് ഓപറേഷന്‍ റൂമില്‍ വിവരം അറിയുന്നത്. ഉടന്‍ പൊലീസും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹം അല്‍ ദൈദിലെ ബിന്‍ ഹുവെയ്ദെന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.