തിരുവനന്തപുരം : ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്റ്സ് ഫെഡറേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ് ഭവന് മുന്നിൽ ധർണ്ണ നടത്തും.60വയസ്സ് കഴിഞ്ഞ എല്ലാ ഏജന്റ് മാർക്കും മിനിമം 10000രൂപ പെൻഷൻ അനുവദിക്കുക, ഇ എസ് ഐ, പി എഫ് അനുകൂല്യം അനുവദിക്കുക, ക്ഷേമനിധി അനുവദിക്കുക തുടങ്ങിയവ യാണ് ആവശ്യങ്ങൾ. എൻ കെ പ്രേമ ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്യും. കൂടാതെ അധ്യാപക ഭവനിൽ വച്ച് അന്നേ ദിവസം 2മണിക്ക് പ്രേമചന്ദ്രന് സ്വീകരണം ഒരുക്കിയിട്ടിട്ടുണ്ട്. ദേ ശീയ ജനറൽ സെക്രട്ടറി തോന്നക്കൽ രാമചന്ദ്രൻ, മറ്റു നേതാക്കൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.