പയ്യന്നൂര്‍: അന്തര്‍സംസ്ഥാന കവര്‍ച്ചയടക്കം നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍.ചെറുവത്തൂര്‍പടന്ന സ്വദേശി സുഹ്‌റ മന്‍സിലില്‍ നൂര്‍ മുഹമ്മദിനെ(40) പതിനൊന്ന് വര്‍ഷത്തിന് ശേഷം പയ്യന്നൂര്‍ പൊലീസ് പിടികൂടി. 2011 ഏപ്രില്‍ മാസം കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഇയാളെ പയ്യന്നൂര്‍കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ കണ്ണൂര്‍ സിറ്റി സി.ഐ.ആയിരുന്ന അഷറഫ് മറ്റൊരുകവര്‍ച്ചാ കേസില്‍ പിടികൂടിയപ്പോഴാണ് കുഞ്ഞിമംഗലത്തും കവര്‍ച്ച നടത്തിയത് തെളിഞ്ഞത്. ഇയാള്‍ക്ക് കാഞ്ഞങ്ങാട്, ബേക്കല്‍, ചക്കരക്കല്‍ എന്നീ സ്‌റ്റേഷനുകളിലെ കേസുകളിലും കൂടാതെ കര്‍ണാടകയില്‍ മൂന്നോളം കേസുകളുമുണ്ട്.ഏറെ നാളുകളായി സ്ഥലത്തില്ലായിരുന്ന ഇയാള്‍ പടന്നയില്‍ എത്തിയതായി രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് ഇന്നലെ രാത്രി പട്രോളിംഗിനിടെ പയ്യന്നൂരില്‍ നിന്നും പിടികൂടിയത്